കട്ടപ്പന ബിവറേജ് ഔട്ട്ലെറ്റിനു മുൻപിലെ ഗതാഗത കുരുക്കിനും അതേ തുടർന്നുള്ള പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു
കട്ടപ്പന – ഇരട്ടയാർ റോഡിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനു സമീപം വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗത കുരുക്കും ഇതുവഴി യാത്ര ചെയ്ത വീട്ടമ്മയ്ക്കു നേരെ ഉണ്ടായ മദ്യപൻ്റെ അസഭ്യ വർഷവും തുടർന്നുള്ള പരാതിയും മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു.
നിരവധിയാത്രികരെ ബാധിക്കുന്ന പ്രശ്നത്തിനാണ് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനം നടപ്പാക്കിയാണ് പരിഹാരമാകുന്നത്. പാർക്കിംഗ് സ്ഥലം ക്രമീകരിക്കാനും ട്രാഫിക് പോലീസിൻ്റെ സേവനം ഇവിടെ ഉറപ്പാക്കാനും തീരുമാനം.
സ്ഥാപനത്തിനു മുൻപിലെ റോഡിനിരുവശവും പിഡബ്ലു ഡി മുഖേന നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കും. കമ്മറ്റിയുടെ തീരുമാനം പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർക്ക് രേഖാമൂലം നല്കി കൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
ബിവറേജിന് മുന്നിൽ നിന്ന് 35 മീറ്റർ മാറ്റി മാത്രമേ കട്ടപ്പനയിൽ നിന്നും വെട്ടിക്കുഴക്ക വലയിൽ നിന്നു. വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാവു
നോ പാർക്കിംഗ് മേഖലയിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്താൽ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും ചെയർ പേഴ്സൺ പറഞ്ഞു.
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക്ക് പോലീസിന്റ് സേവനവും ഈ മേഖലയിൽ ലഭ്യമാകും.