വിസ പതിപ്പിക്കുന്നത് നിർത്തി സൗദി: ഇ വിസയുടെ ആദ്യഘട്ടത്തിൽ ഇന്ത്യയും
റിയാദ്: പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന പഴയ സമ്ബ്രദായം ഇനി ഇല്ല. അതിനു പകരമായി ഇലക്ട്രോണിക് വിസ ആരംഭിച്ച് സൗദി അറേബ്യ.ക്യു ആര് കോഡുള്ള പേപ്പര്‍ വിസ രീതിയാണിപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആണ് തുടക്കത്തില്‍ ക്യു ആര് കോഡ് പേപ്പര്‍ വിസ സംവിധാനം ലഭ്യമാകുക. കോണ്‍സുലേറ്റ് സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഫിലിപ്പൈന്‍സ്, ജോര്‍ദാന്‍, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇലക്ട്രോണിക് വിസ. പാസ്പോര്ട്ടില് പതിച്ചിരുന്ന സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് വിസകളിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തായിരിക്കും വിവരങ്ങള്‍ പരിശോധിക്കുക.
മേയ് ഒന്ന് മുതല്‍ ഈ ഏഴ് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളില്‍ പുതിയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തൊഴില്‍, താമസ, സന്ദര്‍ശക വിസകള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള വിസകള്‍ അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നതിനും കോണ്‍സുലാര്‍ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന്റെയും ഭാഗമായാണ് പുതിയ പരിഷ്കാരമെന്നും സൗദി ഗസെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.