ബി ജെ പിയെ തൂത്തെറിയാതെ രാജ്യം പുരോഗമിക്കില്ലെന്ന് സോണിയാ ഗാന്ധി
ബംഗളൂരു: ബിജെപി സര്‍ക്കാരുകളെ തൂത്തെറിയാതെ കര്‍ണാടകയോ രാജ്യമോ പുരോഗതി പ്രാപിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.ജനങ്ങളുടെ സമ്ബത്ത് കൊള്ളയടിക്കല്‍, കളവ് പറയല്‍, അഹന്ത, വിദ്വേഷപ്രചാരണം എന്നിവയാണ് ബിജെപിയുടെ മുഖമുദ്രയെന്നും ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ്. ജനങ്ങളുടെ ഒരു ചോദ്യത്തിനും ബിജെപി നേതാക്കള്‍ മറുപടി പറയുന്നില്ല. തങ്ങളുടെ കീശയിലാണ് ജനാധിപത്യമെന്നാണ് അവര്‍ കരുതുന്നത്.
കര്‍ണാടകയിലെ ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി പരാജയപ്പെട്ടാല്‍ പിന്നീട് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം സംസ്ഥാനത്തിന് കിട്ടില്ലെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയാണവര്‍. എന്നാല്‍, കര്‍ണാടകയിലെ ജനങ്ങള്‍ ഭീരുക്കളോ അത്യാഗ്രഹികളോ അല്ലെന്നും അവര്‍ കോണ്‍ഗ്രസിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും സോണിയ പറഞ്ഞു.