നാട്ടുവാര്‍ത്തകള്‍
വീട്ടിലിരുന്ന് ഡോക്ടറെ കാണാം;സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം
കട്ടപ്പന: കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം. ഹോസ്പിറ്റലില്‍ പോകുവാന്‍ പ്രയാസപ്പെടുന്നവര്‍ക്കും കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും, കോവിഡിന്റെ ആരംഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നവര്‍ക്കും ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ ഇരുന്ന് ഡോക്ടര്‍മാരുമായി സംസാരിക്കുവാനും വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുമാണ് സൗകര്യം ഒരുക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ ഡോക്ടറുന്മാരുടെയും തേക്കടി ഹാനോക്ക് മെഡികെയറിന്റെയും സഹായത്തോടെയാണ് യുവജന പ്രസ്ഥാനം പദ്ധതി തയാറാക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാല് വരെ 8089339738 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. വൈകിട്ട് ഏഴുമുതല്‍ ഒന്‍പത് വരെ ഡോകേ്ടഴ്‌സിന്റെ സേവനം വാട്‌സാപ്പ് വീഡിയോ കോള്‍ വഴിയോ/ ഫോണ്‍ കോള്‍ വഴിയോ ലഭ്യമാണ്.