പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എന്റെ കേരളം പ്രദര്‍ശന വിപണനമേള:മികച്ച തീം-വാണിജ്യ സ്റ്റാളുകള്‍ക്ക് പുരസ്‌കാരം നല്‍കി


രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം
പ്രദര്‍ശന വിപണനമേളയിലെ മികച്ച തീം-വാണിജ്യ സ്റ്റാളുകള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം നല്‍കി. മികച്ച തീം സ്റ്റാള്‍ വിഭാഗത്തില്‍ കേരള പോലീസ്, എക്്സൈസ് വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ്-ആരോഗ്യം, കേരള സ്റ്റേറ്റ് ഐ. ടി മിഷന്‍, ടൂറിസം വകുപ്പ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മികച്ച വാണിജ്യ സ്റ്റാള്‍ വിഭാഗത്തില്‍ സഹ്യ ടീ, പനംകുട്ടി കൈത്തറി സ്റ്റാള്‍, കേരള സാന്‍ഡ് പ്രവാഹ് സാന്‍ഡ് ആര്‍ട്ട് അക്കാദമി-മുരിക്കാശ്ശേരി, കോളേജ് ഓഫ് എഞ്ചിനീയറിങ്- മൂന്നാര്‍, മോര്‍ഗ വ്യവസായ യൂണിറ്റ് എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.