ഇടുക്കി
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിനാല്‍ പെരുവന്താനം പഞ്ചാത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി.
പെരുവന്താനം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിനാല്‍ പെരുവന്താനം പഞ്ചാത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി.
30 പേരെ പ്രവേശിപ്പിക്കാവുന്ന ഡൊമിസിലി സെന്റര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, വാര്‍ഡ് മെമ്പര്‍മാരായ നിജിനി ഷംസുദീന്‍, ഗ്രേസി ജോസ്, ഹെല്പ് ഡസ്‌ക് അംഗങ്ങളായ എന്‍.എ. വഹാബ്, അസിം കുലത്തിങ്കല്‍,
ഒ.എ. ഷെമീര്‍, അഡ്വ. ഷിഫാ എന്നിവര്‍ നേതൃത്വം നല്‍കി.