പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലൈഫ് ഭവനത്തിന്റെ താക്കോല്‍ കൈമാറി
പാമ്പാടുംപാറ പഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലൈഫ് ഭവനത്തിന്റെ താക്കോല്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ 20,000 വീടുകളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി 2020 ലൈഫ് ഭവന പദ്ധതില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മയിലമ്മ മന്നാക്കുടിയുടെ വീടിന്റെ താക്കോല്‍ ദാനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോയിമ്മ എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി വി ആനന്ദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സരിത രാജേഷ്, ജനപ്രതിനിധികളായ റൂബി ജോസഫ്, മിനി മനോജ്, ഉഷമണി രാജന്, ഷിനി സന്തോഷ്, സുന്ദരപാണ്ഡ്യന്‍, മിനി സെബാസ്റ്റ്യന്‍, ജോസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.