പീരിമേട്
കുടുംബാരോഗ്യേ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷന്‍ മുടങ്ങി
കുമളി: കുടുംബാരോഗ്യേ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷന്‍ മുടങ്ങി. എട്ട്, പതിനൊന്നു വാര്‍ഡുകളിലെ രണ്ടാം ഘട്ട വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടവര്‍ക്ക് ഇന്നാണ് തീയതി നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ ലഭ്യമാകാതെയിരുന്നതാണ് നിശ്ചിത തീയതിയില്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയാതെ പോയതിനു കാരണമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്ന് വാകസിന്‍ എത്തുമെന്നതില്‍ വ്യക്തതയില്ല. കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ 200 പേര്‍ക്ക് വീതമാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍ നല്‍കി വന്നിരുന്നത്. ഇരുപത് ശതമാനം ഓണ്‍ല യിന്‍ രജിസ്‌ട്രേഷനും എണ്‍പത് ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷനുമാണ്.എട്ടാം വാര്‍ഡിലെ വാക്‌സിനേഷന്‍ തീയതി വാക്‌സിനേഷന്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ കെ.എം. സിദ്ധിക് അറിയിച്ചു.