പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ നാല്പത്തിമൂന്നുകാരൻ കട്ടപ്പനയിൽ അറസ്റ്റിൽ

കട്ടപ്പന:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ നാല്പത്തിമൂന്നുകാരൻ പിടിയിൽ.കാഞ്ചിയാർ കക്കാട്ടുകട മീനത്തേതിൽ അനിൽകുമാറിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് വർഷമായി ഇയാൾഉപദ്രവിക്കുന്നുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി.വീട്ടുകാരുമായുള്ള സൗഹൃദം പുതുക്കാനെന്ന വ്യാജനെ ഇയാൾ നിരന്തരമായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു.ഈ സമയത്താണ് ഉപദ്രവിച്ചിരുന്നത്.കട്ടപ്പന എസ് എച്ച് ഓ വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.