പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മോൺ.ജോസ് കരിവേലിക്കൽ ഇടുക്കി രൂപതാ വികാരി ജനറാൾ

ഇടുക്കി രൂപതയുടെ മൂന്നാമത്തെ വികാരി ജനറാളായി മോൺ. ജോസ് കരിവേലിക്കലിനെ നിയമിച്ചു. മുരിക്കാശ്ശേരി കരിവേലിക്കൽ പരേതരായ ജോർജ് – അന്നമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോസ്. 1985 ഇൽ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം വാഴക്കുളം, ഇരട്ടയർ, പള്ളികളിൽ സഹവികാരിയും മാവടി പള്ളി വികാരിയുമായിരുന്നു. മടവൂർ, കുതിരക്കല്ല്, പൈനാവ്, ഇടവകകളിലും ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂൾ പ്രിൻസിപ്പാൾ, ഇടുക്കി രൂപതാ വിദ്യാഭാസ സെക്രട്ടറി, കെ സി ബി സി വിദ്യാഭാസ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളി വികാരിയാണ്. രൂപതയിലെ കോളേജുകളുടെയും ജീവൻ ടീ ഫാക്ടറിയുടെയും മാനേജരാണ് അദ്ദേഹം