പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 35,000 രൂപ പിഴയും

കട്ടപ്പന . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 35,000 രൂപ പിഴയും. അണക്കര വാലയിൽ സ്‌റ്റെബിനെ(20) ശിക്ഷിച്ചാണ് കട്ടപ്പന അതിവേഗ പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധി പ്രസ്താവിച്ചത്. 2022 മാർച്ചിൽ വണ്ടൻമേട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ഐപിസി സെക്ഷൻ പ്രകാരം 5 വർഷവും 2 മാസവും കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം 20 വർഷത്തെ കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവും അനുഭവിക്കണം. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ കോടതിയിൽ ഹാജരായി.