കുടിവെള്ള വിതരണം മുടങ്ങി; യൂത്ത് കോൺഗ്രസ്സ് വാട്ടർ അതോറിറ്റി പീരുമേട് എ.ഇ ഓഫിസ് ഉപരോധിച്ചു.

പീരുമേട് : ഏലപ്പാറ പഞ്ചായത്തിലെ 12, 13 വാർഡുകളിലും പീരുമേട് പഞ്ചായത്തിലെ പോത്തു പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പീരുമേട് വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായ് ഈ മേഖലകളിൽ പതിവായ് ശുദ്ധജല വിതരണം മുടങ്ങുന്നതിനാൽ വാട്ടർ അതോറിറ്റിയ ആശ്രയിക്കുന്ന പ്രദ്ദേശവാസികൾ വലയുകയാണ്.വാട്ടർ അതോറിറ്റി ശബളം നൽകാത്തതിനാൽ ഓവർസിയർമാർ ശുദ്ധജല വിതരണത്തിലെ ലീക്കും ബ്ലോക്കും നീക്കുന്നതിന് തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. അടിയന്തരമായ് സ്ഥലം സന്ദർശിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് എ.ഇ രേഖമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് നേത്യത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.
ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ ജില്ലാ സെക്രട്ടറി മനോജ് രാജൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എസ് ഉമർ ഫറൂഖ്, അനിഷ് സി.കെ, ഫെലിക്സ് ജി ഡാനിയേൽ , അജയ് മാണിക്യം, ജോമോൻ ജോൺ എന്നിവർ നേത്യത്വം നൽകി