കൂമ്പൻമല സെന്റ് ജോസഫ് ദേവാലയ തിരുനാളും ഈറ്റോലികവല കുരിശടി വെഞ്ചിരിപ്പും മെയ് ഒന്നിന്

എഴുകുംവയൽ- കൂമ്പൻമല സെൻ്റ് ജോസഫ് ദേവാലയ തിരുനാളും ഈറ്റോലികവലയിൽ പുതുതായി നിർമ്മിച്ച കുരിശടിയും പ്രതിഷ്ഠ കർമ്മവും മെയ് ഒന്നിന് രാവിലെ 10 മണിക്ക് നടക്കുമെന്നും തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു പ്രാർത്ഥിക്കാനും ദൈവാനുഗ്രഹങ്ങൾ നേടാനും ജാതി മത ഭേദമന്യേ ഏവരെയും ക്ഷണിക്കുന്നതായും വികാരി ഫാദർ ജോർജ് പാട്ടത്തെകുഴി , സഹവികാരി ഫാദർ ജോസഫ് മരുതുംകുഴിയിൽ കൈകാരന്മാരായ ജോസ് കയ്യാലയ്ക്കകം, ബേബിച്ചൻ കൊച്ചുപറമ്പിൽ എന്നിവർ അറിയിച്ചു.
മെയ് 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഭിവന്ദ്യ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന് സ്വീകരണവും തുടർന്ന് കുരിശടിയുടെ വെഞ്ചിരിപ്പ് കർമ്മവും പൊന്തിഫിക്കൽ കുർബാനയും വചന സന്ദേശവും ഉണ്ടായിരിക്കും. പ്രതിക്ഷണത്തെ തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. കൂമ്പൻമല ഇടവകാംഗങ്ങളുടെ കഠിനപ്രയത്നത്തിന്റെയും, കഷ്ടപ്പാടിന്റെയും ഫലമായാണി അതിമനോഹരമായ കുരിശടി ഈറ്റോലികവലയിൽ നിർമ്മിക്കാൻ സാധിച്ചത് എന്നും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നും നിത്യസഹായമാതാ പള്ളി വികാരി ഫാദർ ജോർജ് പാട്ടത്തെകുഴി ആശംസ സന്ദേശത്തിൽ അറിയിച്ചു.
ജോണി പുതിയാപറമ്പിൽ
9447521827