അരിക്കൊമ്പനെ പിടിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

അരിക്കൊമ്പനെ പിടിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരോട് മടങ്ങാന്‍ നിര്‍ദേശം നല്‍കി.
നാളെ വീണ്ടും ശ്രമം തുടരും. അരിക്കൊമ്പനെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് തീരുമാനം.
ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിച്ചു. ആന എവിടെയെന്ന് നിശ്ചയമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ദൗത്യം അവസാനിപ്പിച്ചെങ്കിലും അരിക്കൊമ്പനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ശങ്കരപാണ്ഡ്യമേട്ടില്‍ സി.സി.എഫും കോട്ടയം ഡിഎഫ്ഒയും തിരച്ചില്‍ നടത്തുന്നു.
ദൗത്യസംഘത്തെ അരിക്കൊമ്പന്‍ മുള്‍മുനയില്‍ നിര്‍ത്തിയത് ഏഴ് മണിക്കൂറാണ്. ദൗത്യം തുടങ്ങിയത് പുലര്‍ച്ചെ നാലരയ്ക്കായിരുന്നു. കുങ്കിയാനകളെയും എത്തിച്ചു. ആറു മണിക്ക് മയക്കുവെടിവയ്പ്പ് സംഘം കാട്ടിലേക്ക് തിരിച്ചു. എന്നാല്‍ കണ്ടെത്തിയത് അരിക്കൊമ്പനെയല്ലെന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയായിരുന്നു. ആനക്കൂട്ടത്തിലുണ്ടായിരുന്നത് ചക്കക്കൊമ്പനായിരുന്നു…