പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗജന്യ മെഡിക്കൽ ക്യാമ്പ് 30 ന് കട്ടപ്പനയിൽ

എച്ച്എംടിഎ നേതൃത്വത്തില്‍ ഞായര്‍ രാവിലെ 10 മുതല്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി എന്നീ വിഭാഗങ്ങളില്‍ രോഗികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ സൗജന്യ പരിശോധനകളും ഉണ്ടാകും. 250 പേര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ പി കെ ഗോപി, എം കെ ബാലചന്ദ്രന്‍, ലൂക്ക ജോസഫ്, മനോജ് എബ്രഹാം, പി മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9447087272, 04868 272683,
9447077182, 9447195894.