പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നടൻ മാമുക്കോയ ആശുപത്രിയിൽ,സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ മാമുക്കോയ കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലാണ്. കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
മൈതാനത്തിൽ ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
തുടർന്ന് കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റി.