പോലീസ് ഓണ്‍ലൈന്‍ പാസ്സിന് അപേക്ഷിക്കാനുളള സംവിധാനം പ്രവര്‍ത്തനക്ഷമമായി;ജില്ല വിട്ടു യാത്രയ്ക്ക് പാസിന് അപേക്ഷിക്കണം
പോലീസ് ഓണ്‍ലൈന്‍ പാസ്സിന് അപേക്ഷിക്കാനുളള സംവിധാനം പ്രവര്‍ത്തനക്ഷമമായി. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം, വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ കൂടെ സഞ്ചരിക്കുന്ന ആളുകള്‍, സ്ഥലം, ആവശ്യം തുടങ്ങിയ കാര്യങ്ങള്‍ കൊടുത്ത് അപേക്ഷിക്കാവുന്നതാണ്. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്സൈറ്റില്‍ നിന്ന് തന്നെ പാസ്സ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതുമാണ്.
എന്നാല്‍ മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാവുന്നതാണ്.
അടിയന്തിര ഘട്ടങ്ങളില്‍ ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായി. വളരെ അത്യാവശ്യമുളളവര്‍ മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.
അവശ്യ സര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്ക് വേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ അപേക്ഷകരുടെ മൊബൈല്‍ഫോണില്‍ ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.
ജില്ലവിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് തീരുമാനമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പ സാമി അറിയിച്ചു.
അടുത്ത ബന്ധുവിന്‍റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. പോലീസ് പാസിനോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതേണ്ടതാണ്. വാക്സിനേഷന്‍ പോകുന്നവര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യപ്രസ്താവന മതിയാകും. അതിന്‍റെ മാതൃകയും ഈ വെബ്സൈറ്റില്‍ ലഭിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.