പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വന്യ ജീവി ആക്രമണങ്ങള്‍ക്കും വനം പരിസ്ഥിതി നിയമങ്ങള്‍ക്കും വ്യാജ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി വീടിനു മുമ്പില്‍ സമാധാന പതാക ഉയര്‍ത്തി കട്ടപ്പനയിൽ ഒരു കർഷകൻ

വന്യ ജീവി ആക്രമണങ്ങള്‍ക്കും വനം പരിസ്ഥിതി നിയമങ്ങള്‍ക്കും വ്യാജ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി വീടിനു മുമ്പില്‍ സമാധാന പതാക ഉയര്‍ത്തി കട്ടപ്പനയിൽ ഒരു കർഷകൻ .
കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച റെജി ഞള്ളാനിയാണ് വീടിന് മുന്നിൽ പതാക ഉയർത്തിയത്.
മുകളില്‍ വെള്ളയും താഴെ കറുപ്പും നിറമുള്ള പതാകയാണ് റെജി വീടിന് മുന്നിൽ സ്ഥാപിച്ചത്.
അതിജീവന പോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
എല്ലാ ആളുകളും സമാനമായി പതാക സ്ഥാപിച്ച് പ്രതിഷേധത്തില്‍ പങ്കു ചേരണമെന്നും കൂടുതല്‍ ആളുകള്‍ സമാനമായി പ്രതിഷേധിക്കാന്‍ തയാറായാല്‍ വിഷയം ഐക്യ രാഷ്ട്ര സംഘടനയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും റെജി ഞള്ളാനി പറഞ്ഞു.
പതാകയിലെ വെള്ളനിറം സമാധനത്തെയും കറുപ്പ് നീറം ആശങ്കയേയുമാണ് സൂചിപ്പിക്കുന്നത്.