പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി രൂപതാദിനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. രൂപതാ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ മാർ ജോൺ നെല്ലിക്കുന്നേൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. മെയ് 16 ന് വെളളയാംകുടിയിലാണ് സമാപനാഘോഷങ്ങൾ നടക്കുന്നത്.
ഇടവക, ഫൊറോന, രൂപതാ തലത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് രൂപതാദിനത്തോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നതെന്ന് ജനറൽ കൺവീനർ മോൺ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു. രൂപതയുടെ സ്ഥാപനത്തിന്റെ ഇരുപതാം വർഷത്തിൽ നടത്തുന്ന ഈ പ്രഥമ രൂപതാദിനം വിശ്വാസ സമൂഹത്തിന്റെ ഐക്യത്തിനും രൂപതയുടെ വളർച്ചയുടെ കുതിപ്പിനും കാരണമാകുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
റവ.ഡോ.ജോർജ് തകിടിയേൽ, റവ.ഡോ.തോമസ് പഞ്ഞിക്കുന്നേൽ, ഫാ.മാത്യു തടത്തിൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ.ജേക്കബ് മങ്ങാടംപിള്ളിൽ, ജെറിൻ പട്ടാംകുളം എന്നിവർ പങ്കെടുത്തു.