Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അഭിഭാഷകർക്ക് സമരം ചെയ്യാൻ അവകാശമില്ല; സുപ്രീംകോടതി





ന്യൂഡൽഹി: അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അവകാശമില്ലെന്ന് സുപ്രീംകോടതി.അഭിഭാഷകർക്ക് പരാതി പിരിഹരിക്കാനായി സംസ്ഥാന – ജില്ല തലത്തിൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെഹ്റാഡൂൺ ജില്ലാ ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
അഭിഭാഷകർ സമരം ചെയ്യുമ്പോൾ ജുഡീഷ്യൽ പ്രക്രിയയാണ് അവതാളത്തിലാവുന്നതെന്ന് ജസ്റ്റിസുമാരായ എംആർ ഷാ, അഹ്സാനുദ്ദിൻ അമാനുല്ല എന്നവർ ചൂണ്ടിക്കാട്ടി. എന്നാൽ അഭിഭാഷകർക്കും പരാതി പരിഹാര സംവിധാനം വേണമെന്ന് ബെഞ്ച് നിർദേശിച്ചു.
സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകണം. ഇതിനായി ഹൈക്കോടതിയിലെ 2 സീനിയർ ജഡ്ജിമാർ, അഡ്വക്കെറ്റ് ജനറൽ, ബാർ കൗൺസിൽ ചെയർമാൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് എന്നിവർ അതിൽ അംഗങ്ങളായിരിക്കണമെന്നും ബൗഞ്ച് ഉത്തരവിട്ടു. ജില്ലാ തലത്തിലും ഇത്തരം പരാതി പരിഹാര സംവിധാനം വേണം. കോടതിയിലെ പെരുമാറ്റം, ഫയലിങ്, മറ്റു നടപടിക്രമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ പരാതികൾ പരിഹരിക്കുകയാണ് ഇവിടെ ഉദ്ദേശമെന്നും കോടതി വ്യക്തമാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!