ക്വാറി ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീയുടെ ഫീമമായ വര്‍ധനവിനെതിരെയും ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പില്‍ നടക്കുന്ന പ്രതിഷേധ പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖല വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്വാറികള്‍ക്ക് റോയല്‍റ്റി ഫീസ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന്റെ പേരിലാണ് ക്വാറി ഉടമകളുടെ സംഘം അവര്‍ക്ക് തോന്നും വിധം വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കരിങ്കല്‍, എംസാന്റ്, മെറ്റല്‍, ക്വാറി വേസ്റ്റ് എന്നിവയ്ക്ക് ഒരു യൂണിറ്റിന് 400 മുതല്‍ 800 രൂപ വരെ വില കയറ്റിക്കൊണ്ട് ക്വാറി ഉടമ സംഘം നോട്ടീസ് ഇറക്കിയിരിക്കുകയാണ്. സിമന്റ്, സ്റ്റീല്‍ എന്നിവയുടെ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന നിര്‍മാണ മേഖലയ്ക്ക് ഇതുകൂടി താങ്ങാന്‍ കഴിയില്ല. ഇതോടെ നിര്‍മാണ മേഖലയില്‍ സ്വകാര്യ നിക്ഷേപം കുറഞ്ഞുവരികയാണെന്നും നിര്‍മാണ മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.
ഭാരവാഹികളായ സജു ജേക്കബ്, അഗസ്റ്റിന്‍ ജോസഫ്, ജി. അനീഷ് എന്നിവര്‍ സംസാരിച്ചു.