പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംങ്കണ്ടം തൂക്കുപാലത്ത് സ്പെയർപാർട്സ് കടയ്ക്ക് തീപിടിച്ചു
ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് സ്പെയർപാർട്സ് കടയ്ക്ക് തീപിടിച്ചു. തൂക്കുപാലം അർപ്പണ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയ്ക്ക് ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.
10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു. നെടുങ്കണ്ടത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓയിൽ ഉൾപ്പെടെയുള്ള തീ പിടിക്കുന്ന വസ്തുക്കൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയെല്ലാം ഉള്ള മേഖലയിലാണ് കട പ്രവർത്തിച്ചിരുന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്..