പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിൽ വാട്ടർ ATM പ്രവർത്തനമാരംഭിച്ചു
▪️ *കാന്തല്ലൂർ/ഇടുക്കി :* കാന്തല്ലൂരുകാർക്ക് ഒരു രൂപക്ക് ദാഹം മാറ്റം.കൈയിൽ കോയിൻ ഉണ്ടെങ്കിൽ ഒരു രൂപക്ക് നോർമ്മലായി ഒരു ലിറ്റർ വെള്ളം കിട്ടും, തണുത്ത വെള്ളം വേണമെങ്കിൽ 5 രൂപക്ക് കിട്ടും, ചൂട് വെള്ളത്തിനും 5 രൂപ മതി. ഇടുക്കി ജില്ലയിലെ ആദ്യ വാട്ടർ എടിഎം കാന്തല്ലൂരിൽ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്.പി.ടി മോഹൻദാസ് എടിഎം ഉദ്ഘാടനം ചെയ്തു. മൂന്നര ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്.ചൂട്, തണുത്തത്, നോർമൽ എന്നീ 3 രീതിയിൽ കോയിൻ ഇട്ടാൽ ഉടൻ എടിഎം ഒരു ലിറ്റർ വെള്ളം തരും…കോവിൽക്കടവിലും എടിഎം തുടങ്ങാൻ ആലോചനയുണ്ട്.. നാട്ടുകാരടക്കം നിരവധിപ്പേർ പങ്കെടുത്തു..