വണ്ടിപ്പെരിയാറിലെ വാക്സിൻ കേന്ദ്രം ആശങ്കയായി ആൾക്കൂട്ടം
വണ്ടിപ്പെരിയാർ : കോവിഡ് വാക്സിൻ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകൾ കൂട്ടത്തോടെ എത്തിയത് ആശങ്കയായി. വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹാളിൽ മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ വാക്സിൻ വിതരണത്തിന് തോട്ടം തൊഴിലാളികൾ അടക്കം കൂട്ടത്തോടെയെത്തിയതാണ് ആളുകളിൽ ആശങ്ക പരത്തിയത്.
ആളുകൾ വാക്സിൻ സ്വീകരിക്കുന്നതിനായി മണിക്കൂറുകളോളമാണ് കാത്തുനിന്നത്. ചിലർ മണിക്കൂറുകളോളം കാത്തുനിന്നതിന് ശേഷം വാക്സിൻ ലഭിക്കാതെ നിരാശരായി മടങ്ങി.
ദിവസേന 250 പേർക്കാണ് വാക്സിൻ എടുക്കാൻ സൗകര്യമുള്ളത്.
ഇതിനായി ഓരോരുത്തർക്കും സമയ സ്ലോട്ടുകൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രോഗവ്യാപനം കൂടുതലുള്ള വണ്ടിപ്പെരിയാർ കൺടെയ്ൻമെന്റ് സോൺ ആയതിനാലും മിനി ലോക് ഡൗൺ നിലവിലുള്ളതിനാലും ഭക്ഷണത്തിനും വെള്ളത്തിനുമായി കാത്തുനിന്നവർ ഏറെ ബുദ്ധിമുട്ടി.
സമീപവാസികളായ യുവാക്കളാണ് വാക്സിൻ എടുക്കാൻ കാത്തുനിന്നവർക്ക് കുടിവെള്ളം എത്തിച്ചുനല്‍കിയത്.