കട്ടപ്പന സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം
കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുഴുവൻ സീറ്റിലും വിജയിച്ചു ഭരണം നിലനിർത്തി.ജോയി വെട്ടിക്കുഴിയുടെ നേതൃത്യത്തിലുള്ള യൂ ഡി എഫ് പാനലിലെ എല്ലാ അംഗങ്ങളും ഏൽ ഡി എഫ് പാനലിലെ സ്ഥാനാർഥികളെക്കാൾ മുവായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിച്ചു. ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ജോയി വെട്ടിക്കുഴിക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. മാത്യു സെബാസ്റ്റ്യൻ (ജോയി വെട്ടിക്കുഴി) 4234 വോട്ട് ലഭിച്ചു.: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഓസ്സാനം ഹയർസെക്കൻഡറി സ്കൂളിൽ നടന്നത് . 14000 വോട്ടർമാരുള്ള ബാങ്കില് 5400 വോട്ടുകളാണ് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ടിന് വോട്ടർമാരെ വാഹനത്തിൽ വോട്ടെടുപ്പ് കേന്ദ്രത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്. , യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. ബാങ്ക് ആരംഭിച്ച കാലം മുതൽ യു.ഡി.എഫ്.നാണ് ഭരണം. നഗരസഭാംഗവും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായ ജോയി വെട്ടിക്കുഴിയാണ് 38 വർഷമായി പ്രസിഡന്റ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘത്തെ വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വിന്യസിച്ചിരുന്നു.