എന്റെ കേരളം റീൽസ് മത്സരം
കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 28 മുതൽ മെയ് 4 വരെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് വീഡിയോക്ക് വിഷയമാക്കേണ്ടത് . പരമാവധി 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ സ്വന്തം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ അപ്ലോഡ് ചെയ്തതിനുശേഷം ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ iprdidukki എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കോ District Information Office Idukki എന്ന ഫേസ്ബുക് പേജിലേക്കോ ടാഗ് ചെയ്യണം. #Idukki2023 എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും പോസ്റ്റിന് ഒപ്പമുള്ള ചിത്രം റീൽസിന്റെ കവർ ചിത്രമായി നൽകുകയും വേണം. അവസാന തിയതി ഏപ്രിൽ 27 വൈകുന്നേരം 5 മണി. മികച്ച വീഡിയോകൾക്കും കൂടുതൽ കാഴ്ച , ലൈക്ക് കിട്ടുന്നവയ്ക്ക് പുരസ്കാരം നൽകും. കൂടുതൽ വിവരങ്ങൾക്ക് 04862 233036.