പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർക്ക് പരിക്ക്.സഹായ ഹസ്തവുമായികട്ടപ്പനയിലെ പോലിസ് ഉദ്യോഗസ്ഥൻ പ്രശാന്ത് മാത്യു
കട്ടപ്പന : വാഴവര ആശ്രമം കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. കാഞ്ചിയാർ പാലാക്കട സ്വദേശി രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. രതീഷിന്റെ ഓട്ടോ നിയന്ത്രണം വിട്ട് വട്ടം മറിയുകയും രതീഷിന്റെ ഭാര്യാ ഓട്ടോയുടെ അടിയിൽ ആയി പോകുകയുമായിരുന്നു.
കട്ടപ്പന പോലീസ് സ്റ്റേഷൻ സിപിഓ പ്രശാന്ത് മാത്യൂവിന്റെ സമയോചിതമായ ഇടപെടൽ മൂലം അപകടത്തിൽ പെട്ടവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു.
ഡ്യൂട്ടി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി ഇടുക്കിക്ക് പോയി തിരിച്ചു വരുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് മാത്യു. അപകടത്തിൽ പെട്ട ഓട്ടോ കണ്ട ഉടൻ തന്നെ അത് നിവർത്തി അപകടത്തിൽപെട്ടവരെ പോലീസ് വാഹനത്തിൽ തന്നെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
രതീഷിനും ഭാര്യക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവർ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിൽ ആണ്