സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവിൽ ഇന്ന് വിഷു
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവിൽ ഇന്ന് വിഷു.കാണുന്ന കണി പോലെ സമ്പൽ സമൃദ്ധമാകും വരുംവർഷമെന്നാണ് വിശ്വാസം . വിവിധ ക്ഷേത്രങ്ങളിൽ വിഷു കണിയും കൈനീട്ടവും നൽകി വിഷുവിനെ വരവേറ്റു . ഈട്ടിത്തോപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിഷുവിനോടനുബന്ധിച്ചു ആലിലയിൽ ഉണ്ണിമധുരവും , നാണയത്തുട്ടും , കൊന്നപ്പൂവും ധാന്യവും മായി കൈനീട്ടം നൽകി .
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തില്‍ കണിക്കൊന്നയും കണനെയും കണ്ണിവെള്ളരിയും കൊണ്ടു ഒരുക്കിയ വിഷുക്കണിയിലേക്ക് രാവിലെ മലയാളികള്‍ കണ്‍തുറന്നു. കാര്ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ വാല്‍ക്കണ്ണാടിയും കൊന്നപ്പൂവും വെള്ളരിയും മാങ്ങയും ധാന്യങ്ങളുമായി ഒരുക്കുന്ന കണി ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷയാണ്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്. ഹൈറേഞ്ചിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വിഷുക്കണിയും ഏർപ്പെടുത്തിയിരുന്നു . ഈട്ടിത്തോപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിഷുവിനോടനുബന്ധിച്ചു വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയത് .
ആലിലയിൽ നാണയത്തുട്ടും , ചന്ദനവും , ഉണ്ണിമധുരവും , ധാന്യവും ,കൊന്നപ്പൂവും അടങ്ങിയ കൈനീട്ടം ഏറെ ശ്രദ്ധേയമായിരുന്നു . ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നവർക്ക് വിഷുക്കണിയും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു . ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് സജീവ് ഈറ്റയ്ക്കൽ , സെക്രട്ടറി ബിജു വിരു പ്പിൽ , വൈസ് പ്രസിഡന്റ് സോമൻ എ എസ് , വനിതാസംഗം പ്രസിഡണ്ട് ദിവ്യ സൽജി , സെക്രട്ടറി ഗീതു പ്രതീപ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . നിരവധി ഭക്തജങ്ങളാണ് കണികാണുന്നതിനായും കൈനീട്ടം വാങ്ങുന്നതിനായും ക്ഷേത്രത്തിൽ എത്തിച്ചേർന്നത് .കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. പ്രത്യാശയോടെയുള്ള പുതിയ തുടക്കം.