പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സെന്റ് ജോൺസ് ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളി ൽ നിന്നടക്കം കട്ടപ്പനയിലെ ഭക്ഷണ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കട്ടപ്പന: ആരോഗ്യ വിഭാഗം നടത്തിയ റെയ്‌ഡിൽ ഭക്ഷണ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണവും,നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി.സെന്റ് ജോൺസ് ആശുപത്രി കോമ്പൗണ്ടിനുള്ളിലെ ഹോട്ടലുകളായ ഹിൽഡ, രാജധാനി, കെഎസ് ഇ ബി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.മാർക്കറ്റിനുള്ളിലെ മത്സ മാംസ സ്റ്റാളുകളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തത്.നിയമ ലംഘനം നടത്തിയവരിൽ നിന്ന് നിന്ന് ആരോഗ്യ വിഭാഗം പിഴയീടാക്കി.ക്ലീൻ സിറ്റി മാനേജർ അറ്റ്ലി പി ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി വിനോദ്,സൗമ്യനാഥ് ജി പി, നഗരസഭ ജീവനക്കാരായ ബിജു മാത്യു,ടിന്റു മോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്.