പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് എക്‌സൈസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ട യുവാവിനെ കാണാതായെന്ന് പരാതി

കല്ലുകുന്ന് സ്വദേശി ജോ മാർട്ടിനെ(24) കാണാതായെന്നാണ് പരാതി.
150 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 11ന് വൈകിട്ട് എക്‌സൈസ് പിടികൂടിയ ജോ മാർട്ടിനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. വീട്ടിലെത്തിയ യുവാവിന്റെ ഫോൺ പിന്നീട് സ്വിച്ച് ഓഫായെന്നാണ് വിവരം. ബുധനാഴ്ച്ച രാവിലെയായിട്ടും കണ്ടെത്താനാകാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
തുടർന്നു നടത്തിയ അന്വേഷണത്തിൽ അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിൽ യുവാവ് സഞ്ചരിച്ചിരുന്ന കാറും മൊബൈൽ ഫോണും കണ്ടെത്തി. ഇതേതുടർന്ന് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വൈകിട്ടോടെ അഞ്ചുരുളി ജലായത്തിൽ ആരംഭിച്ച തിരച്ചിൽ ഇരുട്ടിയതോടെ നിർത്തി.
താൻ നിരപരാധിയാണന്നും ആത്മഹത്യ ചെയ്യുമെന്നും ജോ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.