പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ NDMA യുമായി യുവാവ് പിടിയിൽ

കട്ടപ്പന പള്ളിക്കവല ഫെഡറൽ ബാങ്ക് ജംഗ്ഷനിൽ നിന്നും 150 മില്ലിഗ്രാം MDMA യുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടിൽ ജോ മാർട്ടിൻ ജോസിനെയാണ്(24 ) അറസ്റ്റു ചെയ്ത് NDPS കേസ് രജിസ്റ്റർ ചെയ്തത്.
നിരിക്ഷണത്തിലായിരുന്ന യുവാവിനെ ഇന്ന് വൈകിട്ട് 4 മണിയോടെയാണ് വാഹന പരിശോധനയിൽ പിടികൂടിയത്.
കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പക്ടർ സുരേഷ് PK ,
മനോജ് സെബാസ്റ്റ്യൻ പ്രിവന്റിവ് ഓഫീസർ, സജിമോൻ ജി തുണ്ടത്തിൽ, ജോസി വർഗ്ഗീസ് പ്രിവന്റീവ് ഓഫീസർമാർ (ഗ്രേഡ് ) . സിവിൽ എക്സൈസ് ഓഫീസർമാരായ ജിൻസൺ CN. ബിജുമോൻ Pk, വനിത സിവിൽ ഓഫീസർ ബിജി. K J എന്നിവർ പക്കെടുത്തു