പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

ആദിവാസി കോളനിയിലെ ലീലയുടെ വീട് ആക്രമിച്ചു. വീടിന്റെ മുന്‍വശവും അടുക്കളയും തകര്‍ത്തു. ലീലയും മകളും ഓടി രക്ഷപ്പെട്ടു. അതിനിടെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പാലക്കാട് മുതലമട പഞ്ചായത്തില്‍ ഹര്‍ത്താല്‍. സര്‍വകക്ഷി ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഹര്‍ത്താല്‍. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ.ബാബു ഇന്ന് ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജിയും നല്‍കും.