പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
SFI പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് പോസ്റ്റ് ഓഫീസിനു മുന്നിൽ ചരിത്രസദസ് സംഘടിപ്പിച്ചു

NCERT പാഠപുസ്തകങ്ങൾ കവിവത്കരിക്കാനുള്ള RSS നീക്കത്തേ ചേറുക്കുക എന്ന മുദ്രവാക്യം ഉയർത്തിപിടിച്ചുകൊണ്ട് SFI പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് പോസ്റ്റ് ഓഫീസിനു മുന്നിൽ ചരിത്രസദസ് സംഘടിപ്പിച്ചു. SFI പീരുമേട് ഏരിയ പ്രസിഡന്റ് സ. നിതിൻ അധ്യക്ഷനായ യോഗം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സ.ആർ. ദിനേശൻ ഉത്ഘാടനം ചെയ്തു.SFI ഏരിയ സെക്രട്ടറി സ. അരവിന്ദ് യോഗത്തിന് സ്വാഗതം അറിയിച്ചു ,DYFI ബ്ലോക്ക് പ്രസിഡന്റ് സ. വിനോദ് റൂണി, SFI ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ സഞ്ജയ്, മാർട്ടിൻ, അലൻ, ദിൻഷാദ്, ദിലീപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം സ. ഹരി യോഗത്തിന് നന്ദി അറിയിച്ചു.