കനത്ത മഴ: മഹാരാഷ്ട്രയിലെ അകോളയിൽ ക്ഷേത്രത്തിന് മുകളിൽ മരം കടപുഴകി വീണു. 7 മരണം

മഹാരാഷ്ട്ര അകോള ജില്ലയിലെ ബാലാപൂര്‍ തഹ്സിലിലെ പരാസ് ഗ്രാമത്തില്‍ ക്ഷേത്രത്തിന് മുകളില്‍ മരം കടപുഴകി വീണു.കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ തകര ഷെഡിലേക്ക് കൂറ്റന്‍ വേപ്പ് മരമാണ് വീണത്. സംഭവത്തില്‍ 7 പേര്‍ മരിച്ചു. ക്ഷേത്രത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകിട്ടോടെണ് സംഭവം നടന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അപകടം. തകര്‍ന്നുവീണ ഷെഡിനടിയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. അപകടത്തെത്തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി പോലീസ് സംഘങ്ങളും, ആംബുലന്‍സും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. ജെസിബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, 7 പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.