തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ വജ്രജൂബിലി ഫെല്ലോഷിപ്പ്

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്ക് തുടക്കമായി .സംസ്ഥാനസാംസ്കാരിക വകുപ്പ് യുവകലാകാരന്മാരെ തെരഞ്ഞെടുത്ത് രണ്ട് വര്‍ഷത്തേക്ക് ഫെലോഷിപ്പ് നല്കി ത്രിതല പഞ്ചായത്തുകളില്‍ കലാപരിശീലനം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു അധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ചെണ്ട, മുടിയേറ്റ്, ചിത്രരചന എന്നിവയാണ് അഭ്യസിപ്പിക്കുന്നത്. പ്രായഭേദമന്യേ ആര്‍ക്കും സൗജന്യ കലാ പരിശീലനത്തില്‍ പങ്കെടുക്കാം. പുറപ്പുഴ ഗവ.എല്‍.പി സ്കൂള്‍, പുറപ്പുറ പുതുച്ചിറക്കാവ് ദേവീക്ഷേത്രം, ഇടവെട്ടി പ്രണവം ക്ലബ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മാര്ട്ടിന് ജോസഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗ്ലോറി കെ പൗലോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഷാജി, നീതുമോള്‍ ഫ്രാന്‍സിസ്, ഇ.കെ അജിനാസ്, സുനി സാബു, അന്നു അഗസ്റ്റിന്, ജോബി മാത്യു, ജിജോ ജോര്‍ജ്, എ ജയന്, ബ്ലോക്ക് സെക്രട്ടറി വി.ജി ജയന്, സാംസ്കാരിക വകുപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ സൂര്യലാല്‍ കട്ടപ്പന, വജ്രജൂബിലി ഫെല്ലോഷിപ്പ് ക്ലസ്റ്റര്‍ കണ്‍വീനര്‍ ടി.ആര് സൂര്യദാസ്, ജെയ്ബി ജോസഫ്, രാജേഷ് ലാല്‍, സന്തോഷ് പത്മ, രമേശ് കുമാര്‍, ജെസി സണ്ണി, രാഷ്ട്രീയ സാമൂഹിക പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.