തീർത്ഥടകർക്ക് വഴിപാടുകൾ സമർപ്പിക്കുവാൻ ഓൺലൈൻ സംവിധാനവുമായി കോതമംഗലം മാർ തോമ ചെറിയ പള്ളി


കോതമംഗലം:മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ തീർഥാടകർക്ക് വഴിപാടുകൾ സമർപ്പിക്കുവാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്ന് സെൽഫ് ഓപ്പറേറ്റിങ് കിയോസ്ക് സിസ്റ്റത്തിന്റെ സ്വിച്ച് ഓൺ കർമ്മം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു.ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ ബിനോയ് R.K, കസ്റ്റമർ ഹെഡ് രമ്യ മേരി ജോർജ്ജ്, ബ്രാഞ്ച് ഹെഡ് എബി എൽദോ, സഹ വികാരിമാരായ ഫാ.ജോസ് മാത്യു തച്ചേത്തുകുടി,ഫാ.ഏലിയാസ് ഗീവർഗീസ് പൂമറ്റത്തിൽ, ഫാ.ബിജോ ജോയി കാവാട്ട്, ഫാ. ബേസിൽ ജോസഫ് ഇട്ടിയാണിക്കൽ,മാർ ബേസിൽ ഹയർ സെക്രട്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാ.പൗലോസ് പള്ളത്തുകൂടി, പള്ളി ട്രസ്റ്റിമാരായ അഡ്വ.സി. ഐ ബേബി ചുണ്ടാട്ട്, ബിനോയ് തോമസ് മണ്ണംഞ്ചേരി,മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ K.P ജോർജ്ജ് കൂർപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഓഫീസ് ജീവനക്കാരും നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്തു.