ഒ.ഇ.സി.ഗ്രാൻ്റ് കുടിശിക അടിയന്തിരമായി അനുവദിക്കണം. – ചവളർ സൊസൈറ്റി


കോതമംഗലം: സ്വാശ്രയ മെഡിക്കൽ-എഞ്ചിനീയറിംഗ് – പോളിടെക്നിക് കോളേജ്, എയിഡഡ് ആർട്സ് കോളേജ് ഉൾപ്പെടെ പഠിക്കുന്ന നൂറ് കണക്കിന് പട്ടിക വിഭാഗം,ഒ ബി സി, ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളുടെ പഠനവും പരീക്ഷയും ഗ്രാൻ്റ് ലഭിക്കാത്ത കാരണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സ്വാശ്രയ കോളേജ് അധികൃതർ പണം അടയ്ക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുകയാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും സാമ്പത്തിക പരാധീനത മൂലം മാനസിക പ്രയാസത്തിലും ആണ്.ഈ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപ്പെട്ട് ഗ്രാൻ്റ് തുക അനുവദിക്കണമെന്ന് ശ്രീരാമവിലാസംചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.കെ അശോകൻ ആവശ്യപ്പെട്ടു. സ്വാശ്രയ മാനേജ്മെൻറ് വിദ്യാർത്ഥികളെ പുറത്താക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഗ്രാൻ്റ് എത്രയും പെട്ടെന്ന് അനുവദിച്ചില്ലെങ്കിൽ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ആണെന്നും ആദ്ദേഹം കൂട്ടി ചേർത്തു. ചവളർസൊസൈറ്റി പിണ്ടിമന ശാഖ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ രേഖകളിൽ ചവളം, ചവളർ, ചവള, ശെർവെയ് എന്നി പേരുകളിൽ ജാതി രേഖപ്പെടുത്തിയിരിക്കുന്നവർ എല്ലാവരും ചവളക്കാരൻ സമുദായം ആണ് എന്ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കണം, 2012 മുതൽ ഇക്കര്യം നിവേദനമായി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയട്ട് ഉള്ളതാണ്. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ഇതിനാൽ ഉദ്യോഗ കാര്യങ്ങളിൽ പി.എസ്.സി. തടസ്സങ്ങൾ ഉന്നയിക്കുകയാണ്.ഇതിൽ തീരുമാനം ഉണ്ടാകണം.
സംഘടനയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തിയഞ്ച് പേർ സ്നേഹദീപ പ്രോജ്ജലനം നടത്തി.സമ്മേളന സ്ഥലത്തേയ്ക്ക് സംസ്ഥാന നേതാക്കളെ താളമേളങ്ങളുടെ അകമ്പടിയോടെ എതിരേറ്റു.സംസ്ഥാന ഭാരവാഹികളുടെ സ്വീകരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ.അനിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ എം.വി.ഗോപി. സംസ്ഥാന മരണാനന്തര സഹായസമിതി കോ- ഓഡിറ്റേർ പി.കെ.കൃഷ്ണൻ, സംസ്ഥാന വനിത പ്രസിഡണ്ട് ബിന്ദു വിജയൻ, സംസ്ഥാന മൈക്രോ ഫിനാൻസ് ജോ.കൺവീനർ അമ്പിളി സജീവ്, ശാഖ സെക്രട്ടറി ആർ.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.ശാഖ പ്രസിഡൻ്റ് കെ.എസ്.ഗിരീഷ് അധ്യക്ഷത വഹിച്ചു.ശാഖ രക്ഷാധികാരി കെ.കെ.ശിവൻ പതാക ഉയർത്തി. കലാസന്ധ്യ നാടൻപാട്ട് കലാകരനും അധ്യപകനുമായ ശൈലേഷ് എം ആർ ഉദ്ഘാടനം ചെയ്തു.