Idukki വാര്‍ത്തകള്‍
‘ഇൻഫാം ധരണി സമൃദ്ധി 2023’ ഏപ്രിൽ 4 ന് രാവിലെ 10ന് നടക്കും.


ഇൻഫാം ധരണി സമൃദ്ധി 2023
ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഉപ്പുതറ കാര്‍ഷിക താലൂക്കില്‍ ധരണി സമൃദ്ധി 2023 പദ്ധതിയില്‍ കര്‍ഷകര്‍ക്ക് 75 ടണ്‍ ഡോളോമൈറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും വിതരണ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങും ഏപ്രിൽ 4 ന് രാവിലെ 10ന് നടക്കും.
ഉപ്പുതറ സെന്റ് മേരീസ് പാരീഷ് ഹാള്‍ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ജില്ലാ ഡയറക്റ്റര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. കാര്‍ഷിക താലൂക്ക് ഡയറക്റ്റര്‍ ഫാ. റോയി നെടുന്തകിടിയേല്‍ അധ്യക്ഷത വഹിക്കും. ജില്ലാ താലൂക്ക് ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ സെക്രട്ടറി ഡോ. പി.വി. മാത്യു, ഹൈറേഞ്ച് മേഖല കോര്‍ഡിനേറ്റര്‍ ജോസ് പതിക്കല്‍, റോയി മുതുപ്ലാക്കല്‍, ജോയി കട്ടക്കയം, ഷിബു പനന്തോട്ടം, ജെയിംസ് വെട്ടുക്കുഴി എന്നിവര്‍ പറഞ്ഞു.