അരിക്കൊമ്പൻ വിഷയത്തിൽ പ്രശ്ന പരിഹാരം നിർദേശിക്കാൻ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സംഘം നാളെ ജില്ലയിലെത്തും


അരിക്കൊമ്പന് വിഷയത്തില്‍ പ്രശ്ന പരിഹാരം നിര്‍ദേശിക്കാന്‍ ഹൈകോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി തിങ്കളാഴ്ച ജില്ലയിലെത്തും.ചിന്നക്കനാലും 301 കോളനിയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും.
ഏതെല്ലാം മാര്‍ഗങ്ങളിലൂടെ കാട്ടാനയുടെ ശല്യം പരിഹരിക്കാന്‍ കഴിയുമെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അഞ്ചംഗ സമിതിയുടെ സന്ദര്‍ശനം.
ഫോറസ്റ്റ് ഹൈറേഞ്ച് സര്‍ക്കിള്‍ കോട്ടയം ചീഫ് കണ്‍സര്‍വേറ്റര്‍ ആര്.എസ്. അരുണ്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ ടൈഗര്‍ പ്രോജക്ട് കോട്ടയം എച്ച്. പ്രമോദ്, ചീഫ് വെറ്ററിനേറിയനും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ഡോ. എന്‍.വി.കെ. അഷ്റഫ് എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍.
ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്ബ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിങ്കുകണ്ടം, 301 കോളനിവാസികള്‍ സിങ്കുകണ്ടത്ത് വെള്ളിയാഴ്ച ആരംഭിച്ച രാപ്പകല്‍ സമരം തുടരുന്നു.