കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദീർഘനാൾ പാർട്ടി ജില്ലാ സെക്രട്ടറി , ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്ന എ. ഒ. അഗസ്റ്റിൻ സാർ നിര്യാതനായി


കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദീർഘനാൾ പാർട്ടി ജില്ലാ സെക്രട്ടറി , ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്ന എ. ഒ. അഗസ്റ്റിൻ സാർ നിര്യാതനായി.
ഇടുക്കി ജില്ലാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഇടുക്കി കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, പനംകുട്ടി കൈത്തറി സഹകരണ സംഘം പ്രസിഡന്റ്, വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അധ്യാപകനായി ആരംഭിച്ച അധ്യാപക ജീവിതം മൂന്നര പതിറ്റാണ്ടിനു ശേഷം മുരിക്കാശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയി അവസാനിച്ചു. ഇതിനിടയിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് 1994 ൽ ലഭിച്ചു. KPSHA എന്ന ഹെഡ്മാസ്റ്റർമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ദേശീയ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് . ഇടുക്കി രൂപതയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറിയുമായിരുന്നു.
പ്രിയ നേതാവിന് ആദരാഞ്ജലികൾ …
(മൃതശരീരം ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് വാഴത്തോപ്പിലുള്ള വസതിയിൽ എത്തിക്കും. തിങ്കളാഴ്ച്ച ഉച്ചക്ക് 2.30 ന് സംസ്ക്കാര കർമ്മങ്ങൾ ആരംഭിക്കും )