സ്വപ്നക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടു പോകും; എം വി ഗോവിന്ദൻ


തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്ബോള്‍ വസ്തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്വമുണ്ട്. സ്വപ്നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
മാപ്പ് പറയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് എം.വി.ഗോവിന്ദന് അയച്ച മറുപടി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദന്‍ സ്വപ്നയ്ക്ക് വക്കീല്‍ നോട്ടീസയച്ചത്.
എം.വി. ഗോവിന്ദനോട് മാപ്പുപറയില്ലെന്നും ഒരുകോടിരൂപയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം.വി. ഗോവിന്ദന്‍ കേസിനുപോകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും സ്വപ്ന അഭിഭാഷകന്‍ മുഖേന മറുപടിനല്‍കി.
എം.വി. ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. അതിനാല്‍ത്തന്നെ സമൂഹത്തിലെ നല്ല പേരിന് കോട്ടംതട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനില്‍ക്കില്ല. വിജേഷ് പിള്ളയെ എം.വി. ഗോവിന്ദന്‍ അയച്ചു എന്ന് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിട്ടില്ല. തന്നെ എം.വി. ഗോവിന്ദന്‍ അയച്ചെന്ന് വിജേഷ് പിള്ള അറിയിച്ചുവെന്നാണ് പറഞ്ഞത്. അതിനാല്‍ എം.വി. ഗോവിന്ദനയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണ്. നഷ്ടപരിഹാരമായി ചില്ലിക്കാശുപോലും തരില്ലെന്നും സ്വപ്നാ സുരേഷ് മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ മറുപടി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍.
വിജേഷ് പിള്ള പറഞ്ഞുവെന്ന് കരുതി അത് അന്വേഷിക്കാതെ പറയാന്‍ പാടില്ല. മാധ്യമങ്ങളോടോ മറ്റോ പ്രസ്താവന നടത്തുമ്ബോള്‍ അതിന്റെ വസ്തുത പരിശോധിക്കേണ്ട ഉത്തരവാദിത്വം പറയുന്നവര്‍ക്കുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു.