Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ചെങ്കടലിന്റെ ടൈം ബോംബ് ; 47 വർഷം പഴക്കമുള്ള സൂപ്പർ ടാങ്കർ കപ്പൽ പൊട്ടിത്തെറിക്കാൻ സാധ്യത



47 വര്‍ഷം പഴക്കമുള്ള സൂപ്പര്‍ ടാങ്കര്‍ ചെങ്കടലില്‍ പൊട്ടിത്തെറിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് . 2015-ല്‍ യെമനാണ് ഒരു ദശലക്ഷം ബാരല്‍ എണ്ണ നിറച്ച 47 വര്‍ഷം പഴക്കമുള്ള ഈ സൂപ്പര്‍ടാങ്കര്‍ കപ്പല്‍ ചെങ്കടലില്‍ വിട്ടത് .ഇപ്പോള്‍ 8 വര്‍ഷത്തിന് ശേഷം ഈ കപ്പല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുകയോ മുങ്ങുകയോ ചെയ്യുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു . യെമന്‍ ഉള്‍പ്പെടെ 4 രാജ്യങ്ങള്‍ക്ക് ഇത് വന്‍ നാശനഷ്ടം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചെങ്കടല്‍ ഒരു കരിങ്കടലായി മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എങ്കിലും ഇതാണ് സംഭവിക്കാന്‍ സാദ്ധ്യതയെന്നും യുഎന്‍ പറയുന്നു .

1976-ല്‍ ജാപ്പനീസ് കമ്ബനിയായ ഹിറ്റാച്ചി ജേസണ്‍ നിര്‍മ്മിച്ച കപ്പലിന് 362 മീറ്റര്‍ നീളവും 4 ലക്ഷത്തി 6,640 ടണ്‍ ഭാരവുമുണ്ട്. 1988-ല്‍ ഒരു യെമന്‍ കമ്ബനി ഇതിനെ ഒരു സംഭരണ കപ്പലാക്കി മാറ്റി അതില്‍ എണ്ണ സംഭരിക്കാന്‍ തുടങ്ങി. 2015ല്‍ ഹൂതി വിമതരും സൗദി പിന്തുണയുള്ള സര്‍ക്കാരും തമ്മില്‍ യെമന്‍ ആഭ്യന്തരയുദ്ധം തുടങ്ങി. അതിനുശേഷം യെമനിലെ തീരപ്രദേശം ഹൂതി വിമതരുടെ നിയന്ത്രണത്തിലായി. പ്രദേശം നിയന്ത്രണവിധേയമായ ഉടന്‍, കലാപകാരികള്‍ ആദ്യം പ്രദേശത്തേക്ക് എല്ലാ പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളെയും പ്രവേശിക്കുന്നത് നിരോധിച്ചു. വഷളായ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ പോലും ഹൂതി വിമതര്‍ യുഎന്നിനെ അനുവദിച്ചില്ല.

2019 ഒക്ടോബറില്‍, ഹോം അഖ്ദര്‍ എന്ന യെമന്‍ സംഘടന സ്റ്റോറേജ് കപ്പലിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, അതില്‍ കപ്പലിന് എണ്ണ ചോര്‍ച്ചയുണ്ടാകുമെന്ന് പരാമര്‍ശിക്കുന്നുണ്ട് . ഇത് സമുദ്രജീവികള്‍ക്ക് ഭീഷണിയാണ്. ഈ റിപ്പോര്‍ട്ടിന് പിന്നാലെ ഇരു കക്ഷികളുമായും ചര്‍ച്ചയ്‌ക്ക് യുഎന്‍ ആഹ്വാനം ചെയ്തു.

2020ല്‍, സ്റ്റോറേജ് ഷിപ്പിന്റെ എഞ്ചിന്‍ റൂമിലേക്ക് കടല്‍ജലം കടക്കുന്നുണ്ടെന്നും അത് കപ്പല്‍ പൊട്ടിത്തെറിക്കാന്‍ കാരണമായേക്കാമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പും നല്‍കി. അതിനുശേഷം ഇത് ചെങ്കടലിന്റെ ടൈം ബോംബ് എന്നും അറിയപ്പെടുന്നു.

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുക അസാധ്യമാണെന്ന് യുഎന്‍ ഇപ്പോള്‍ അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്‌ക്കുള്ളില്‍ സൗദി, ജിബൂട്ടി, എറിത്രിയ എന്നിവിടങ്ങളിലും എണ്ണ എത്തും. 1000 അപൂര്‍വ ഇനം മത്സ്യങ്ങളും 365 ഇനം പവിഴപ്പുറ്റുകളും കടലിലെ എണ്ണ ചോര്‍ച്ച മൂലം നഷ്ടപ്പെടും,കടലിലെ മലിനീകരണം 30 വര്‍ഷം നീണ്ടുനില്‍ക്കും. ആറ് ദശലക്ഷം ആളുകളുടെ ജീവിതത്തെയും ഇത് ബാധിക്കുമെന്ന് യുഎന്‍ പറയുന്നു .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!