ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ; ഇരട്ടയാറിൽ സിഎഫ്എൽടിസി തുറന്നു
ഇരട്ടയാർ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് ഹൈസ്കൂളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സിഎഫ്എൽടിസി) തുറന്നു. പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ആദ്യഘട്ടത്തിൽ 30 കിടക്കകളാണ് ക്രമീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം വർധിച്ചാൽ കൂടുതൽ കിടക്കകൾ തയാറാക്കാനാണ് ആലോചന.
ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാകും രോഗികളെ നിരീക്ഷിച്ചു ചികിത്സ നൽകുക. ഒരു നഴ്സിന്റെ സേവനം എല്ലാ സമയത്തും ലഭ്യമാകും. പഞ്ചായത്തിന്റെ ജനകീയ ഹോട്ടലിൽ നിന്നു ഭക്ഷണവും രോഗികൾക്ക് എത്തിച്ചു നൽകും. സന്നദ്ധ പ്രവർത്തകരുടെ സേവനവും ലഭ്യമാകുന്ന രീതിയിലാണ് സെന്റർ ആരംഭിച്ചിരിക്കുന്നത്.