തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ കുത്തിയിരുപ്പ് സമരവുമായി UDF ജനപ്രതിനിധികൾ


തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ കുത്തിയിരുപ്പ് സമരവുമായി UDF ജനപ്രതിനിധികൾ.
കട്ടപ്പന നഗരസഭയിൽ നടന്ന സമരം UDF ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും അനുവദിച്ച വിഹിതം വിതരണം ചെയ്യാതെയും വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ LDF സർക്കാർ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് UDF ന്റ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മുന്നിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തിയത്.
കട്ടപ്പന നഗരസഭക്ക് മുന്നിൽ നടന്ന സമരം UDF ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
പദ്ധതി വിഹിതം വെട്ടിക്കുറച്ച് നാടിന്റ് വികസനത്തിന് എതിര് നിൽക്കുന്ന LDF ഗവൺമെന്റ് തീരുമാനം തിരുത്തണമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്ധ്യക്ഷനായിരുന്നു.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മനോജ് മുരളി, സിബി പാറപ്പായി, സിജു ചക്കും മൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ 10 മുതൽ 11 വരെയാണ് പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് സമരം സംഘടിപ്പിച്ചത്.