കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണം -കേരള യൂത്ത് ഫ്രണ്ട് (എം)


ചെറുതോണി: ജനവാസ മേഖലകളിലും, കൃഷിയിടങ്ങളിലും ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തുകയും മനുഷ്യജീവൻ അപഹരിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുവാൻ അനുവദിക്കണമെന്നും. അതിനുവേണ്ട നിയമ ഭേദഗതി നടപ്പിൽ വരുത്തണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു.
കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറ് ശ്രി. ജോമോൻ പൊടിപാറയുടെ അധ്യക്ഷതയിൽ ചേർന്ന ഇടുക്കി ജില്ലാ കമ്മിറ്റിയിലാണ് പ്രമേയം അവതരിപ്പിച്ചത്.ഇടുക്കി ജില്ലയിൽ കുടിയേറ്റ കർഷകർ നേരിടുന്ന വന്യജീവി ആക്രമണം , ജില്ലയിലെ ഭൂപ്രശ്നങ്ങൾ എന്നിവ സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സമരപരിപാടികൾക്ക് ജില്ലാ കമ്മിറ്റി രൂപം നൽകി.
ജനാധിപത്യത്തിൻറെ സൗന്ദര്യത്തിനുമേൽ കളങ്കം ചാർത്തുന്ന കേന്ദ്രസർക്കാരിൻറെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്നും,പൗരന്റെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള അനാവശ്യ കടന്നുകയറ്റം അനുവദിക്കാൻ പാടില്ല എന്നും . അത്തരത്തിലുള്ള സർക്കാർ നിയമ സംവിധാനങ്ങൾക്കെതിരെ ഏതറ്റം വരെയും പോരാടണമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ചെറുതോണിയി ൽ ചേർന്ന ജില്ലാ കമ്മിറ്റി യൂത്ത് ഫ്രണ്ട് (എം) ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ശ്രീ ഷിജോ തടത്തിൽ ഉദ്ഘാടനം ചെയ്തു.യോഗത്തിൽവിപിൻ സി അഗസ്റ്റിൻ ,സണ്ണി സ്റ്റോറിൽ , ഡെൻസിൽ വെട്ടികുഴിച്ചാലിൽ,ആൽബിൻ വറപോളയ്ക്കൽ,ബ്രീസ് ജോയി മുല്ലൂർ,അനിൽ ആൻറണി കോലത്ത്,ജോമറ്റ് ഇളംതുരുത്തിൽ,അനീഷ് മങ്ങാരത്ത്,റിനു മാത്യു,മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ പ്രസംഗിച്ചു