ഞങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതികരണവുമായി യു എസ്


വാഷിങ്ടണ്‍: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ഞങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട് എന്ന പ്രതികരണവുമായി യു.എസ് രംഗത്ത്.യു.എസ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലിന്‍റേതാണ് പ്രതികരണം. രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് യു.എസിന്റെ പ്രതികരണം.
ജുഡീഷ്യല്‍ സ്വാതന്ത്ര്യവും നിയമവാഴ്ചയും ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇന്ത്യന്‍ കോടതികളില്‍ രാഹുല്‍ ഗാന്ധിയുടെ കേസുകള്‍ എങ്ങനെയാണ് പുരോഗമിക്കുന്നതെന്ന് നിരീക്ഷിക്കുന്നതായും വേദാന്ത് പട്ടേല്‍ പറഞ്ഞു.
മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു. ഉഭയകക്ഷി ബന്ധമുള്ള രാജ്യങ്ങളിലൊക്കെയും പ്രതിപക്ഷ അംഗങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ തനിക്കിതില്‍ പ്രത്യേക താല്പര്യങ്ങളൊന്നുമില്ലെന്നും ആദ്ദേഹം അറിയിച്ചു.