സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാർട്ടാക്കും : മന്ത്രി കെ രാജൻ


മാവേലിക്കര: ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളേയും സ്മാര്‍ട്ടാക്കുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.മാവേലിക്കര തെക്കേക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യു വകുപ്പ് സമ്ബൂര്‍ണ്ണ ഡിജിറ്റലൈസേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും കേരളത്തില്‍ ആകെ നടപ്പാക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വേയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനായി. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ ലേഖ രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഹരിത.വി.കുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹന്‍കുമാര്‍, മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗം മഞ്ജുളദേവി, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.അജയന്‍, ഗ്രാമപഞ്ചായത്തംഗം രമണി ഉണ്ണികൃഷ്ണന്‍, എ.ഡി.എം എസ്.സന്തോഷ്‌കുമാര്‍, ആര്‍.ഡി.ഒ എസ്.സുമ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.മധുസൂദനന്‍, എം.ഡി.ശ്രീകുമാര്‍, കെ.കെ.അനൂപ്, കെ.സി.ഡാനിയേല്‍, ചാരുമ്മൂട് സാദത്ത്, എന്‍.കെ.ദാസ്, സുബൈര്‍, രഘുനാഥപിള്ള, റോയി വര്‍ഗീസ്, ബിനു വര്‍ഗീസ്, രാജു മോളേത്ത്, തുളസിഭായ്, തഹസില്‍ദാര്‍ ഡി.സി.ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.