പരിചിതമല്ലാത്ത പാറ്റേണിൽ ചോദ്യങ്ങൾ ; വിദ്യാർത്ഥികളെ കുഴക്കി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ


കോഴിക്കോട്: വിദ്യാര്‍ഥികളെ കുഴക്കി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ. വിദ്യാര്‍ഥികള്‍ക്ക് പരിചിതമല്ലാത്ത പാറ്റേണിലായിരുന്നു പല ചോദ്യങ്ങളും.പതിവ് മാതൃകകളെ പാടേഅവഗണിച്ചാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു.
ബി.ബി.സി റിപ്പോര്‍ട്ടര്‍ ആയി സങ്കല്പിച്ച് കോടതി വിചാരണയുടെ തത്സമയ റിപ്പോര്‍ട്ടിങ് എഴുതുക, അര്‍ജന്റീന – പോര്‍ച്ചുഗല്‍ മത്സരത്തിന്റെ അനൗണ്‍സറായി സങ്കല്പിച്ച് ഉത്തരം എഴുതുക തുടങ്ങിയവയായിരുന്നു പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങള്‍. മുന്‍കാലങ്ങളിലോ മോഡല്‍ പരീക്ഷയിലോ ഇല്ലാത്ത, ഒട്ടും പരിചിതമല്ലാത്ത പാറ്റേണിലായിരുന്നു പല ചോദ്യങ്ങളും.
പല ചോദ്യങ്ങളും വി.എച്ച്.എസ്.ഇ ചോദ്യബാങ്കില്‍നിന്ന് പകര്‍ത്തിയതാണെന്ന് അധ്യാപകര്‍ പറയുന്നു. പതിവ് ക്രമങ്ങള്‍ തെറ്റിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നുമാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം.