Idukki വാര്‍ത്തകള്‍
കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വിപണന അവസരം


കര്‍ഷകര്‍ക്കും വിവിധ കര്‍ഷക ഗ്രൂപ്പുകള്‍ക്കും കേരളാഗ്രോ എന്ന പൊതു ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ വിപണനത്തിന് കൃഷിവകുപ്പ് അവസരമൊരുക്കുന്നു. വിവിധ കാര്‍ഷിക ഉത്പന്നങ്ങളും മൂല്യ വര്‍ദ്ധിത വസ്തുക്കളും ഇത്തരത്തില്‍ വിപണനത്തിന് തയ്യാറാക്കാവുന്നതാണ്. ഉല്പന്നങ്ങള്‍ക്ക് എകടടഅക രജിസ്‌ട്രേഷന്‍, ലാബ് പരിശോധനാ റിപ്പോര്‍ട്ട്, ജി.എസ്.ടി രജിസ്‌ട്രേഷന്‍ തുടങ്ങിയവ ഉണ്ടാകേണ്ടതുണ്ട് . താല്പര്യമുളള കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും മാര്‍ച്ച് 29 ന് മുമ്പായി അതത് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.