വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 28ന് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇടുക്കി ഡി.ഡി.ഇ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 28ന് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇടുക്കി ഡി.ഡി.ഇ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.
28 ന് രാവിലെ 10.30ന് നടക്കുന്ന സമരം ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ കെ. മാത്യു ഉദ്ഘാടനം ചെയ്യും. സമരത്തോടനുബന്ധിച്ച് തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നിന്നും മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഭിന്നശേഷി വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞ് മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ഉച്ചഭക്ഷണ തുക വര്‍ധിപ്പിച്ച് മുഴുവന്‍ കുടിശികയും ഉടന്‍ വിതരണം ചെയ്യുക, ഹയര്‍ സെക്കണ്ടറി അധ്യാപക തസ്തിക നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കുക, പ്രൈമറി ഹെഡ് മാസ്റ്റര്‍മാര്‍ക്ക് സ്‌കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി വി.ഡി. ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജോര്‍ജുകുട്ടി, ജോര്‍ജ് ജേക്കബ്, ജോബിന്‍ കളത്തിക്കാട്ടില്‍, ജോസ് കെ. സെബാസ്റ്റ്യന്‍, ആനന്ദ് എ. കോട്ടിരി, ജിനോ മാത്യു, സെക്രട്ടറി ജയ്‌സണ്‍ സ്‌കറിയ എന്നിവര്‍ അറിയിച്ചു.